
ന്യൂഡൽഹി : ഡൽഹിയിൽ നടന്നുവരുന്ന സിജെപി പ്രതിഷേധങ്ങൾക്ക് മറുപടിയായി രൂപീകരിച്ച പാർട്ടിയാണ് ലാൽ ഹിറ്റ് ജനതാ പാർട്ടി. സംഘപരിവാർ അനുകൂലികളാണ് ഈ പാർട്ടിയ്ക്ക് പിന്നിലെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഈ സംഘടനയ്ക്ക് ലാൽ ഹിറ്റ് ജനതാ പാർട്ടി എന്ന പേരിട്ടത് എന്തുകൊണ്ടായിരിക്കാം ? എന്താണ് ഈ ലാൽ ഹിറ്റ്.
ലാൽ ഹിറ്റ് എന്നത് പാറ്റകളെ നശിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനി സ്പ്രേയാണ്. പാറ്റകളെ നശിപ്പിക്കാൻ ‘ലാൽ ഹിറ്റ്’ എന്ന കീടനാശിനി ഉപയോഗിക്കുന്നതുപോലെ, കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ‘ലാൽ ഹിറ്റ്’ എന്ന ബ്രാൻഡിങ് ഈ സംഘടന ബോധപൂർവം തിരഞ്ഞെടുക്കുകയായിരുന്നു.ലാൽ ഹിറ്റ് എന്ന് വിളിക്കുന്നത്. ചുവപ്പിനെ ഹിന്ദിയിൽ ലാൽ എന്നാണ് പറയുന്നത്. കൊതുകുകളെ കൊല്ലാനുള്ളത് കറുത്ത കുപ്പിയിലാണ് വരുന്നത്. അതിനെ ‘കാലാ ഹിറ്റ്’ എന്ന് വിളിക്കുന്നത്. ‘പാറ്റകളെ ഓടിക്കൂ ഭാരതത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് അയാൻ ഭട്നഗറിന്റെ നേതൃത്വത്തിലുള്ളഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
തിന്മയുടെ മേല്‍ നന്മയുടെ വിജയം പ്രതീകപ്പെടുത്തുന്ന ഉത്സവമായി ദീപാവലിയെയും ദസ്സറയെയും വിശേഷിപ്പിച്ച ഭട്നാഗര്‍, ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി തെരുവിലിറങ്ങണമെന്ന് ആവശ്യപ്പെട്ടു. പ്രഭാഷണത്തിനിടയില്‍ പ്രതിഷേധക്കാരെ വിശേഷിപ്പിക്കാന്‍ അദ്ദേഹം 'പ്രാണികള്‍', 'പാറ്റകള്‍ ', 'പാറ്റ പോലുള്ള ജീവികള്‍' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചു.
ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവ് രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഏറ്റവും മികച്ച ബിസിനസ്സ് സീസണ് ആണെന്നും, കണാട്ട് പ്ലേസ് പോലെയുള്ള ഒരു പ്രധാന വാണിജ്യ മേഖലയിലെ തടസ്സങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഉള്‍പ്പെടെയുള്ള നിരവധി മെട്രോപൊളിറ്റന്‍ നഗരങ്ങളെ തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.ഇന്ന് സിഇഡിയുടെ രാജി ആവശ്യപ്പെടുന്നുവെങ്കില്‍, നാളെ പ്രധാനമന്ത്രി മോദിയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. 50,000 ആളുകള്‍ ഒത്തുകൂടി എന്നതുകൊണ്ട് മാത്രം ഒരു ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Comments