
തിരുവനന്തപുരം : കോൺഗ്രസിൽ വിവാദ പ്രസ്താവനകൾക്ക് കർശന വിലക്കേർപ്പെടുത്തി കെ.പി.സി.സി അധ്യക്ഷൻ. പ്രസ്താവനകൾ എല്ലാ അതിരുകളും ലംഘിച്ച സാഹചര്യത്തിലാണ് പരസ്യമായി താക്കീത് നൽകാൻ നേതൃത്വം നിർബന്ധിതരായതെന്ന് കെ.പി.സി.സി പ്രസിഡന്റും വൈദ്യൂതി മന്ത്രിയുമായ സണ്ണി ജോസഫ് വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ ഭിന്നതകളും വിവാദങ്ങളും സംഘടനയ്ക്ക് ഒട്ടും ഭൂഷണമല്ലെന്നും എല്ലാ നേതാക്കളും പൂർണ്ണമായ പാർട്ടി അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അധ്യക്ഷൻ ഓർമ്മിപ്പിച്ചു.വ്യക്തിഗത അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും, ലംഘനങ്ങൾ ഉണ്ടായാൽ ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം മുന്നറിയപ്പ് നല്കി. സര്ക്കാര് കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്ക്കാര് ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്ന്ന തീരുമാനമാണ് അത്. സര്ക്കാര് നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് ഗവൺമെന്റ് ആണ്. വിലകൂടിയ വൈദ്യുതിയാണ് വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെന്റിനോടാണ് വാങ്ങുന്നത്. രണ്ട് ഗവൺമെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ല. നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.







Comments