
കാസര്‍ഗോഡ് : ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം. കാസർഗോഡ് അസംബ്ലി കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. തീരുമാനങ്ങൾ വൈകുന്നത് പ്രവർത്തകരുടെ പ്രതീക്ഷൾക്ക് തിരിച്ചടിയാണ്. 10 വർഷം അധ്വാനിച്ച പ്രവർത്തകരെ പരിഗണിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലെ തർക്കങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണം എന്നായിരുന്നു ആവശ്യം. ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിൽ ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി. ഭരണപരിഷ്കാര കമ്മീഷൻ നിയമനത്തിന് പിന്നാലെയാണ് തന്റെ അതൃപ്തി അടൂർ പ്രകാശ് പരസ്യമാക്കിയത്.
വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴും ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ തീരുമാനമായിട്ടില്ല. പലഭാഗങ്ങളിൽ നിന്നും കടുത്ത അതൃപ്തിയാണ് ഉയരുന്നത്. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രമേയം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്. നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയും അത് വേദനിപ്പിക്കുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു.







Comments