
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിൽ അത്തരമൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരിന്റെ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു.
വിലകൂടിയ വൈദ്യുതിയാണ് നിലവിൽ വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശ് സർക്കാരിൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സർക്കാരുകൾ തമ്മിലുള്ള ഇടപാടായതിനാൽ മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ലെന്നും മന്ത്രി പറഞ്ഞു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കാന്തപുരത്തിന്റെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.
കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തി പാർട്ടിക്ക് തലവേദന സൃഷ്ടിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. ഇക്കാര്യത്തിൽ ഏർപ്പെടുത്തിയ വിലക്ക് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.







Comments