കൊച്ചി: കഴിഞ്ഞദിവസം മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധം രൂക്ഷം. ഇതിനെതിരെ വിവിധ സംഘടനകള്‍ സമരങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന സ്നേഹ ഇരിപ്പ് സമരവും കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചുംബനസമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ യാണ് എസ്എഫ്ഐ നടത്തുന്ന സ്നേഹയിരിപ്പ് സമരം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ചുംബനസമരമാകട്ടെ വൈകിട്ട് നാല് മണിക്കാകും നടക്കുക. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കിസ് ഓഫ് ലൗവ് പരിപാടിയുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുടയുടെ മറവിലേയ്ക്ക് ഒളിഞ്ഞുനോക്കാനെത്തുന്ന മനോരോഗികളെ നിലയ്ക്കുനിര്‍ത്തേണ്ടതുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഴീക്കലില്‍ സദാചാരഗുണ്ഡയിസത്തില്പെട്ട് യുവാവിന്റെ ജീവന് നഷ്ടപെട്ട സംഭവവും യുണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയേയും വിമര്‍ശിക്കുന്നുണ്ട്.
ദേശീയ വനിതാ ദിനമായ ഇന്നലെ മറൈന്‍ ഡ്രൈവിലേക്ക് പ്കടനമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചാണ് യുവതി യുവാക്കളെ വിരട്ടിയോടിച്ചത്. പോലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു സംഭവം. പിന്നീട് വിമര്‍ശനം ഉയര്‍ന്നതോടെ ആറ് ശിവസേനക്കാരെ അറസ്റ്റ് ചെയ്തു.






