തമിഴ് സിനിമാലോകത്തെ നിരവധി മേഖലകളില്‍ ഒരേ സമയം കൈവച്ചിട്ടുള്ള യുവതാരാമാണ് സിമ്പു എന്ന സിലമ്പരശന്. നായകനായും ഗായകനായും തിരകഥാകൃത്തായും കഴിവ് തെളിയിച്ച സിമ്പു ഇപ്പോള്‍ പുതിയോരു വേഷത്തിലും എത്തുകയാണ്. സംഗീത സംവിധായകനായെത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് ഹാസ്യതാരം സന്താനം നായകനാകുന്ന ചിത്രമായ സക്കാപോട് പോട് രാജാ എന്ന ചിത്രത്തിനുവാണ്ടിയാണ് സിമ്പുവിന്റെ സംഗീതജ്ഞനാകുന്നത്.
തന്റെ കന്നി ചിത്രത്തില്‍ ഗായികയായി താരം കണ്ടെത്തിയിരിക്കുന്നതും കുടുംബത്തില്‍ നിന്നു തന്നെയാണ്. അമ്മയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കുവാനാണ് സിമ്പു തയ്യാറെടുക്കുന്നത്് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഈ ഗാനത്തില്‍ അമ്മയ്ക്ക് ജോഡി ചേരുന്നത് അച്ഛനും ഗായകനുമായ ടി രാജേന്ദര്‍ തന്നെയാണ്.
തന്റെ മുന്‍ ചിത്രമായ ഇത് നമ്മ ആളില്‍ സഹോദരനായ കലയരസന്‍ ആയിരുന്നു സംഗീത സംവിധായകന്.






