
തൗബാല്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രമുഖ നേതാക്കള്‍ പിന്നില്‍. മണിപൂരില്‍ വിമോചന നേതാവ് ഇറോം ശാര്മിളയ്ക്ക് വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍. ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മുഖവും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പിന്നില്‍ നില്ക്കുന്നു. ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് കര്സേക്കറും തോല്‍വിയുടെ രുചിയറിഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്രം ഇബോബി സിങിനെതിരെയാണ് ഇറോം ശാര്‍മിള ജനവിധി തേടിയത്. ഇവിടെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. മസില് പവര്‍ കൊണ്ടുള്ള തെരഞ്ഞെടുപ്പാണ് നടന്നതെന്ന് നേരത്തെ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. ബിജെപിയുടെ ലെയ്താന്തം ബസന്ത സിങ്ങാണ് മത്സരിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തുടങ്ങിയ പീപ്പള്‍ റീസര്‍ജന്‍സ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടിയുടെ പേരിലാണ് ശാര്‍മ്മിള മത്സരിച്ചത്. വളരെ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമാണ് ഇവരുടെ പാര്‍ട്ടി ജനവിധി തേടിയത്.
മണിപ്പൂരില്‍ ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിരുന്നെങ്കിലും കാര്യമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 ഇടങ്ങളില്‍ 15 ഇടത്തും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. 11 ഇടത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നുണ്ട്. മണിപൂരിലെ പ്രദേശിക പാര്‍ട്ടിയായ എന്‍പിഎഫും 2 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുബാറക്പൂരില്‍ ജനവിധി തേടിയ അഖിലേഷ് ലീഡ് നിലയില്‍ വളരെ പിന്നിലാണ് നില്‍ക്കുന്നത്. മണ്ഡലത്തില്‍ ബിഎസിപിയുടെ ഷാ ആലം ഉര്ഷ് ഗുഡു ജമാലിയാണ് മുന്നില്‍ നില്‍ക്കുന്നത്. പാര്‍ട്ടിയിലുണ്ടായ പടലപിണക്കവും കോണ്‍ഗ്രസുമായുള്ള സഖ്യവുമാണ് യുപിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് വമ്പന്‍ പ്രചരണമാണ് സമാജ്വദി പാര്‍ട്ടി നടത്തിയത്.
ചെറിയച്ഛനും പാര്‍ട്ടിയില്‍ അഖിലേഷിന്റെ ശത്രുവുമായ ശിവപാല്‍ സിങ്ങ് സ്വന്തം മണ്ഡലത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഒരു പക്ഷെ അഖിലേഷ് തോല്ക്കുകയാണെങ്കില് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ ഈ തെരഞ്ഞെടുപ്പ് കാരണമായേക്കും.