റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്സലാക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് നക്സലാക്രമണമുണ്ടായത്. കൊല്ലപ്പെട്ട സൈനികരില്‍ നിന്നും നക്സലുകള്‍ ആയുധങ്ങള്‍ മോഷ്ടിച്ചു. സൈനികരുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഛത്തീസ്ഗഡിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






