
മുംബൈ : അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു. യു.പിയില്‍ ബിജെപി വന്‍ വിജയം നേടിയതോടെയാണ് രാമക്ഷേത്ര നിര്‍മാണ ചര്‍ച്ചകളും വീണ്ടും കരുത്താര്‍ജിക്കുന്നത്. രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
ബി.ജെ.പി നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കുന്നതായും അഞ്ജയ്സൗത്ത് കൂട്ടിച്ചേര്‍ത്തു.






