
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്.കെ നഗറില്‍ എഐഎഡിഎംകെ നേതാവ് ശശികലയുടെ നയങ്ങള്‍ക്കെതിരെ ജനരോഷം ആളിക്കത്തിക്കാന്‍ ശ്രമിച്ച് ഡിഎംകെ. ഏപ്രില്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടിയ എം.കെ സ്റ്റാലിന് കോണ്‍ഗ്രസും, ലീഗും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതായും വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയുള്ള അട്ടിമറി സാധ്യതകള്‍ക്കാണ് ഡിഎംകെ ശ്രമം. രണ്ടു ദിവസത്തിനുള്ളില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സറിഞ്ഞ് മറ്റ് പാര്‍ട്ടികളും തങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ വ്യക്തമാക്കുന്നു.






