റിയോ ഡി ജനീറോ: ദുഷ്ടാത്മാക്കളും പ്രേതങ്ങളും വേട്ടയാടാതിരിക്കാന്‍ ബ്രസീലിയന്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ ഔദ്യോഗിക വസതി വിട്ടു. തലസ്ഥാനമായ ബ്രസീലിയയിലെ കൂറ്റന്‍ ബംഗ്ളാവായ അല്‍വോറാഡ പാലസില്‍ നിന്നും മുന്‍ സൗന്ദര്യറാണിയായ ഭാര്യയേയും ഏഴു വയസ്സുള്ള മകനേയും കൊണ്ട് വൈസ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയാണ് ടെമര്‍.
കഴിഞ്ഞയാഴ്ച അവസാനം താന്‍ ഔദ്യോഗിക വസതിയിലല്ലെന്ന് ടെമര്‍ നടത്തിയ വെളിപ്പെടുത്തല്‍ ബ്രസീലിയന്‍ രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയാണ് ബ്രസീലിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അല്‍വോറാഡ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഉദയം എന്ന് പേരിട്ടിരിക്കുന്ന കൂറ്റന്‍ സ്വിമ്മിംഗ് പൂളും ഫുട്ബോള്‍ മൈതാനവും ചാപ്പലും മെഡിക്കല്‍ സെന്ററും പടുകൂറ്റന്‍ അങ്കണവുമൊക്കെയുള്ള കൊട്ടാരം പ്രസിദ്ധ ബ്രസീലിയന്‍ ആര്‍ക്കിടെക് ഓസ്ക്കാര്‍ നെയ്മറാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
തനിക്ക് അവിടെ വിചിത്രാനുഭവങ്ങള്‍ നേരിടേണ്ടി വരുന്നെന്നും ആദ്യ രാത്രി മുതല്‍ തന്നെ കുഴപ്പങ്ങളായിരുന്നെന്നും എല്ലാം എന്തോ കുഴപ്പമുണ്ടെന്നും ടെമര്‍ പറയുന്നു. 76 കാരനായ തനിക്കും 33 കാരിയായ ഭാര്യ മെഴ്സിലയ്ക്കും സ്ഫടിക നിര്‍മ്മിത കെട്ടിടത്തില്‍ നിരന്തരം പ്രേതാനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. മെഴ്സെലയ്ക്കും വിഭിന്ന അഭിപ്രായമില്ല. മകന് മൈക്കലീഞ്ഞോയ്ക്ക് മാത്രമാണ് കുഴപ്പമില്ലാത്തത്. കെട്ടിടത്തില്‍ പ്രേതം ഉണ്ടെന്ന് തന്നെയാണ് ടെമെര്‍ വിശ്വസിക്കുന്നത്. ദുഷ്ടാത്മാക്കളെ ഇറക്കി വിടാനായി ടെമെര്‍ ഇതിനിടയില്‍ ഒരു ക്രൈസ്തവ പുരോഹിതനെ വീട്ടില്‍ കൊണ്ടുവരികയും ചെയ്തു.

പ്രേതങ്ങളെയും സാത്താനെയും ഭയന്ന് ആഡംബര കൊട്ടാരം വിട്ട് പ്രസിഡന്റ് ആഡംബരത്തിന് കുറവില്ലെങ്കിലും വലിപ്പം അല്‍പ്പം കുറവുള്ള തൊട്ടപ്പുറത്തെ വൈസ്പ്രസിഡന്റിന്റെ ജാബുരു പാലസിലേക്ക് താമസം മാറ്റിയിട്ടുണ്ട്. അഴിമതിയുടെ പേരില്‍ ഇംപീച്ച്മെന്റിന് വിധേയയായ മുന്‍ പ്രസിഡന്റ് ദില്‍മാ റൂസഫിന് ആ ഗതി വന്നത് പ്രസിഡന്റ് വസതിയില്‍ താമസിച്ചതുകൊണ്ടാണെന്നാണ് ടെമര്‍ വിശ്വസിക്കുന്നത്.
അതേസമയം വൈസ് പ്രസിഡന്റായിരുന്ന ടെമെറിന് ദില്‍മയ്ക്ക് സ്ഥാനം പോയതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് അല്വോറാഡയില് വരേണ്ടി വന്നത്. ഇതുവരെ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ടില്ല എന്നതിനാല്‍ തല്ക്കാലം കാര്യങ്ങള്‍ അനുകൂലമാണ്. അതേസമയം 2014 ല്‍ നല്കിയ അനധികൃത സംഭാവനകളുടെ പേരില്‍ ടെമെറും നിയമയുദ്ധത്തിലാണ്.

Comments