
കൊച്ചി: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദീകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ കൂട്ടുപ്രതികളായ ഫാ. തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ഹാജരാകുന്ന ദിവസം തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആര്രാപണം.
ജാമ്യം ലഭിക്കുന്ന കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.






