
വടകര: പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കാക്കിയുടെ വില പോലീസ് കാണിക്കണമെന്നും കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ച ജിഷ്ണുവിനൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. പ്രതികളെ ജയിലില്‍ അടയ്ക്കാനും ഇവര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വലിയ എന്ത് തെളിവാണ് വേണ്ടതെന്നും അവര്‍ ആരോപിചിച്ചു. മകന് ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ ജിഷ്ണുവിനെ കൊന്നതാണെന്നും അവര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.






