
സ്ക്രാന്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഗാര്‍ഹിക വനവാസത്തിലേക്ക് പോയ ഹിലരി ക്ളിന്റണ് രാഷ്ട്രീയത്തില്േക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്ത ഹിലരി വെള്ളിയാഴ്ച ഒരു പൊതുപരിപാടിയില്‍ പൊതുമണ്ഡലം കണ്ടെത്തുന്നതില്‍ അമേരിക്കക്കാരെ സഹായിക്കാന്‍ താന്‍ തിരിച്ചുവരാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി. പെന്‍സില്‍ വാനിയയിലെ സ്ക്രാന്റണില്‍ സെന്റ് പാട്രിക് ദിന പരിപാടിയിലാണ് ഹിലരി വീണ്ടും അമേരിക്കന്‍ സമൂഹത്തെ ഇളക്കി മറിച്ചത്.
്്ഇവിടെയുള്ള തന്റെ സുഹൃത്തുക്കളെ പോലെ തന്നെ വാര്‍ത്ത കേള്‍ക്കുന്നത് ഏറെ ദുഷ്ക്കരമായ ഒരു കാര്യമായി തനിക്കും മാറിയിട്ടുണ്ടെന്ന് ഹിലരി പറഞ്ഞു. രാജ്യത്തെ വേര് തിരിക്കാതെ തന്നെ ഒരുമിച്ചിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 26 ന് മസ്സാച്യൂവെറ്റ്സിലെ വെല്ലസ്ളി കോളേജ് ഉള്‍പ്പെടെ വരും മാസങ്ങളില്‍ ഹിലരി നടത്താനിരിക്കുന്ന പ്രഭാഷണ പരമ്പരകളുടെ ഒരു തുടക്കമായിട്ട് വേണം ഇതിനെ കാണാന്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനോടുള്ള പരാജയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിഫലിക്കുന്ന സ്വന്തം ഉപന്യാസങ്ങള്‍ വരുന്ന പുസ്തകം ഇറക്കാനുള്ള ജോലിയിലാണ് ഇപ്പോള്‍ ഹിലരി.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചപ്പേക്കിലെ കാട്ടിലൂടെ മോണിംഗ് സവാരി നടത്തുന്ന ഹിലരിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. തിരിച്ചുവരവില്‍ ക്ളിന്റണ് വന്‍ സ്വീകരണമാണ് സ്ക്രാന്റണില്‍ കിട്ടിയത്. ഹിലരിയുടെ മുത്തച്ഛന് ലേസ് മില്ലില്‍ ജോലി ചെയ്തിരുന്നത് ഇവിടെയാണ്. സാമ്പത്തിക മാന്ദ്യകാലത്ത് ഹിലരിയുടെ പിതാവ് ഇവിടെ നിന്നും തൊഴില്‍ തേടി ഷിക്കാഗോയിലേക്ക് പോകുകയായിരുന്നു. വിനോള തടാകക്കരയിലെ കുടുംബ വീട്ടില്‍ വേനല്‍ക്കാല അവധിയിലാണ് ക്ളിന്റണിപ്പോള്.






