മുംബൈ: പാകിസ്താനുമായി ഒരു ബന്ധവും പാടില്ലെന്ന് ആവര്‍ത്തിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പാകിസ്താന്റെ ക്രിക്കറ്റ് ടീമുമായോ പാക് കലാകാരന്മാരുമായോ ഒരു ബന്ധവും പാടില്ല. പാകിസ്താനില്‍ നിന്നുള്ള ആരെയും ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കരുത്. ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് പോകുകയും ചെയ്യരുത്.
ഡല്‍ഹിയില്‍ നിന്നുള്ള സൂഫി പുരോഹിതര്‍ പാകിസ്താനില്‍ പോയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ശിവസേന എം.പി. മുസ്ലീം പുരോഹിതര്‍ എന്തിനാണ് പാകിസ്താനില്‍ പോയത്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ പാകിസ്താനോട് ശത്രുത തോന്നണം-റാവത്ത് പറഞ്ഞു.
ഇന്ത്യക്കാരും ഇന്ത്യയിലെ മുസ്ലീങ്ങളും പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.






