
മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരുടെ ചെരിപ്പൂരി അടിച്ചകേസില് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ ശിവസേനാ എംപി പ്രതികാര നടപടികള്‍ക്കൊരുങ്ങുന്നു. എന്തിനാണ് വിമാനക്കമ്പനികള്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന എന്നത് അറിയണമെന്ന് ഉന്നയിച്ചുകൊണ്ടാണ് എംപി രംഗത്തെത്തിയിരിക്കുന്നത്.
ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദുചെയ്ത എയര്‍ഇന്ത്യയ്ക്കും ഇന്ഡിഗോയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് ഉറപ്പിച്ചതോടെയാണ് വിമാനക്കമ്പനികള്‍ അദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം ബുക്ക് ചെയ്തിരുന്ന ടിക്കറ്റുക്കള്‍ വിമാനക്കമ്പനികള്‍ റദ്ദുചെയ്യുകയായിരുന്നു.






