കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ കൂടുതല്‍ നീയന്ത്രണം; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടും
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ കൂടുതല്‍ നീയന്ത്രണം; നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടും
Authored by Web Desk | Last updated: 27 Mar 2017, 5:58 PM | 1 min read
കോട്ടയം: ചൊവ്വാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ നീയന്ത്രണം ഏര്‍പ്പെടുത്തി. ചങ്ങനാശ്ശേരി-തിരുവല്ല റൂട്ടില്‍ പാത ഇരട്ടിപ്പിക്കല്‍ പണികള്‍ നടക്കുന്നതുമൂലമാണ് കൂടുതല്‍ നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ദീര്‍ഘദൂര സര്‍വ്വീസുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. അതോടൊപ്പം തന്നെ ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍
ബംഗളൂരു കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, കന്യാകുമാരി-മുംബൈ ജയന്തിജനത, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, ന്യുഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്.
പൂര്‍ണ്ണമായും റദ്ദാക്കുന്ന പാസഞ്ചറുകള്‍
കൊല്ലം-കോട്ടയം പാസഞ്ചര്‍, കോട്ടയം വഴിയുള്ള മെമു സര്‍വ്വീസുകള്‍, ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍.
ഭാഗികമായി റദ്ദാക്കുന്ന പാസഞ്ചറുകള്‍
പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ കോട്ടയം പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല, എറണാകുളം-കായംകുളം പാസഞ്ചറുകള്‍ കോട്ടയം കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന് എന്നിവടങ്ങളില്‍ നിര്‍ത്തും.