
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച ആരോപണം നേരിടുന്ന ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന് വിലക്കേര്‍പ്പെടുത്തിയ വിമാനക്കാമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും വിമാനത്തിനുള്ളില്‍ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി പറഞ്ഞു.
ഒരിക്കലും ഒരു എംപി ഇത്തരത്തില്‍ പെരുമാറുമെന്ന് താന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ലെന്നും വിമാനത്തിനുള്ളില്‍ ഏതുതരം അക്രമം കാണിച്ചാലും അത് അപകടകരമാണെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു സംഭാവം ഇനി നടക്കാക്കാന്‍ പാടില്ലെന്നും അദ്ദേഹം ലോക്സഭയില്‍ ഉന്നയിച്ചു.






