
ന്യുഡല്‍ഹി: മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോഡിക്ക് താത്ക്കാലിക ആശ്വാസം. ലളിത് മോഡിയ്ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ തള്ളി. ലളിത് മോഡിയെ അറസ്റ്റു ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം ഇതോടെ ഇന്റര്‍പോള്‍ നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സ്ഥാപക ചെയര്‍മാനും ബിസിസിഐ വൈസ് പ്രസിഡന്റും രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലളിത് മോഡി ഐപിഎല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പെട്ടതോടെയാണ് ലണ്ടനിലേക്ക് കടന്നത്. സാമ്പത്തിക തട്ടിപ്പിനു പുറമേ പെരുമാറ്റദൂഷ്യം, അച്ചടക്ക രാഹിത്യം എന്നീ കുറ്റങ്ങളും ലളിത് മോഡിയുടെ പേരിലുണ്ട്.
മാര്‍ച്ച് 24ന് ഇന്റര്‍പോള്‍ അയച്ച കത്തിലാണ് ലളിത് മോഡിക്കെതിരെ ഇന്റര്‍പോള്‍ നടപടിയുണ്ടാവില്ലെന്ന് അറിയിച്ചത്.






