ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപം പുനര്‍ വിചാരണ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. അഞ്ച് കേസുകളില്‍ പുനര്‍ വിചാരണ നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ പുനര്‍ വിചാരണ നേരിടാന്‍ എന്തിനാണ് വിമുഖതയെന്ന് ആരാഞ്ഞ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.
പഴയ വിചാരണ നടപടികള്‍ പരിശോധിച്ച ശേഷമാണ് കേസ് വീണ്ടും വിചാരണയ്ക്കായി എടുക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കേസില്‍ നിന്നും ഒഴിവാക്കിയതിനെ സി.ബി.ഐ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സാക്ഷി മൊഴികളോ പരാതിക്കാരുടെ മൊഴികളോ പരിഗണിക്കാതെയാണ് വിചാരണ നടന്നതെന്നും കേസ് തീര്‍പ്പാക്കുന്നതില്‍ വിചാരണ കോടതി തിടുക്കം കാട്ടിയെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിഷയം അന്വേഷിച്ച് പരാതിക്കാരനെ ഏപ്രില്‍ 20നകം കോടതിയില്‍ ഹാജരാക്കാന്‍ ഡല്‍ഹി പോലീസിന് കോടതി നിര്‍ദ്ദേശം നല്കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം നടന്നത്.






