
മീററ്റ്: വന്ദേമാതരം ചൊല്ലാത്ത കൗണ്‍സിലര്‍മാരെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. മീററ്റ് മുനിസിപ്പല്‍ കൗണ്‍സിലിലാണ് സംഭവം. എല്ലാ കൗണ്‍സിലര്‍മാരും വന്ദേമാതരം ചൊല്ലണമെന്ന നിബന്ധന മേയര്‍ ഹരികാന്ത് അഹ്ളുവാലിയയാണ് കൊണ്ടു വന്നത്.
ചൊവ്വാഴ്ച വന്ദേമാതരം ചെല്ലുന്ന സമയത്ത് ഏഴ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇവരെ അയോഗ്യരാക്കണമെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി ആവശ്യപ്പെട്ടു. വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ച കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ബി.ജെ.പി അംഗങ്ങള്‍ രാജ്യസ്നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കി.
വന്ദേമാതരം ചൊല്ലാത്ത കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് മേയര്‍ വ്യക്തമാക്കി. തുടര്‍ന്ന് നേരത്തെ ഇറങ്ങിപ്പോയ കൗണ്‍സിലര്‍മാരെ തിരികെ പ്രവേശിക്കാന്‍ മേയര്‍ അനുവദിച്ചതുമില്ല.






