
മസില് മന്നന് അര്‍ണോള്‍ഡ് ഷ്വാസ്നഗറിന്റെ പ്രധാനപ്പെട്ട ചിത്രമാണ് ടെര്‍മിനേറ്റര്‍. ആദ്യ ചിത്രത്തില്‍ വില്ലനും തുടര്‍ന്നുള്ള രണ്ട് ചിത്രങ്ങളില്‍ നായകനുമായാണ് താരം എത്തിയത്. ഈ ശ്രേണിയിലെ അവസാന ചിത്രം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആരാധകരെ മുഴുവനും ഞെട്ടിച്ചുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചുകൊണ്ടുള്ള വാര്‍ത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ടെര്‍മിനേറ്റര്‍ ജെനിസിസ് എന്നായിരുന്നു ഈ ചിത്രത്തിനായി കണ്ടുവച്ചിരുന്ന പേര്. പാരമൌണ്ട് പിക്ചേഴ്സ് ചിത്രത്തിനിനി ഒരു പുതിയ ഭാഗം വേണ്ടെന്നു തീരുമാനത്തിലാണത്രേ.
ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനിരുന്ന ചിത്രം ഷ്വാസ്നഗറിന്റെ അവസാനത്തെ ചിത്രമാകുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ ചിത്രം ഉപേക്ഷിക്കുന്നതിന് നഷ്ടമില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചതായുമാണി റിപ്പോര്‍ട്ടുകള്‍






