
പൃഥ്വിരാജ് മുരളി ഗോപി ടീം ഒന്നിക്കുന്ന ടിയാന്റെ ടീസര് പുറത്തിറങ്ങി. മുരളി ഗോപി തന്നെ ഒരുക്കുന്ന തിരക്കഥയില് പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
ഒരു മിനിട്ട് 16 സെക്കന്റ് നീണ്ടുനില്ക്കുന്ന ടീസറാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. മുരളി ഗോപിയുടെ ശബ്ദത്തിലുള്ള പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ് ടീസര് തുടങ്ങുന്നത്.
ജീയന് കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചിരിക്കുന്നത്. അമര് അകബര് അന്തോണിക്ക് ശേഷം താരസഹോദരങ്ങള് ഒന്നിക്കുന്ന ചിത്രമാണിത്. റെഡ്റോസ് ക്രിയേഷന്സിന്റെ ബാനറില് ഹന്നീഫ് മുഹമ്മദ്ദാണ് ചിത്രം നിര്മ്മിക്കുന്നത്. പത്മപ്രിയ, അനന്യ എന്നിവരാണ് ചിത്രത്തില് നായികമാരാകുന്നത്.







Comments