ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ന്യുഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് തന്റെ ഫീസ് വഹിക്കാന്‍ തയ്യാറായില്ലെങ്കില്‍ സൗജന്യമായി വാദിക്കാന്‍ തയ്യാറെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന് റാം ജത്മലാനി. നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരായ കേസുകള്‍ വാദിക്കുന്നതിന് അദ്ദേഹത്തിന് കേജ്രിവാള് 3.8 കോടി നല്‍കാനുണ്ടെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേജ്രിവാളിനോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ ഫീസ് നല്കാന് സാധിക്കില്ലെങ്കില്‍ താന്‍ സൗജന്യമായി വാദിക്കും. തന്റെ ഒരു പാവപ്പെട്ട കക്ഷിയായി അദ്ദേഹത്തെ കാണുമെന്നും ജത്മലാനി വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. സാധാരണക്കാരുടെ നികുതി പണത്തില്‍ നിന്നും തനിക്ക് ഫീസ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
തന്നെ സമീപിക്കുന്ന പണക്കാരില്‍ നിന്നുമാത്രമാണ് വന്‍ തുക കൈപ്പറ്റുന്നത് എന്നാല്‍ സാധാരണക്കാര്‍ ആണെത്തുന്നത് എങ്കില്‍ അവര്‍ക്ക് സൗജന്യമായി വാദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സമീപിക്കുന്നതില്‍ 90 ശതമാനവും പാവപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ജെയ്റ്റ്ലിക്കെതിരായ അപകീര്‍ത്തി കേസില്‍ തനിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ ഫീസ് 3.8 കോടി സര്‍ക്കാറില്‍ നിന്നും അനുവദിക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി നികുതി വരുമാനത്തില്‍ നിന്നും ചെലവഴിക്കുകയാെണന്നും വിമര്‍ശനമുണ്ട്. ഇതുവരെ 11 തവണ അദ്ദേഹം കോടതിയില്‍ ഈ കേസിന് വേണ്ടി ഹാജരായിട്ടുണ്ട്.






