
ഡൊറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം പാടണമെന്ന് വിദ്യാഭ്യാസമന്ത്രി ധാന് സിങ് രാവത്. സ്കൂളുകളിലും കോളജിലും ദേശീയ ഗീതം നിര്‍ബന്ധമാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നീക്കം തുടങ്ങി. ദേശീയഗാനം രാവിലെയും ദേശീയ ഗീതം വൈകുന്നേരവും ആലപിക്കണമെന്നാണ് നിബന്ധനയെന്നും അദ്ദേഹം വിശദീകരിച്ചു.
ഭരണഘടനയില്‍ ഉള്‍പ്പെടുന്ന കാര്യമല്ല ദേശീയ ഗീതം എന്നതെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 51എ (എ) വകുപ്പില്‍ പരാമര്‍ശിക്കപ്പെടുന്നത് ദേശീയ ഗാനവും ദേശീയ പതാകയും മാത്രമാണെന്നും ദേശീയ ഗീതം ആ വകുപ്പില്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.






