
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയ്ക്ക് പിന്നാലെ രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളും ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദിന്റെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഗെയിക്വാദ് നല്കിയ വിശദീകരണം തൃപ്തികരമാമാണെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന് അസോസിയന്‍ അറിയിച്ചു.
ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചതിന് പിന്നാലെയാണ് ഇന്‍ഡിഗോ, ജെറ്റ്, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ സ്വകാര്യ വിമാന കമ്പനികളും അദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്ക് നിലവില്‍ വന്നതോടെ അദ്ദേഹത്തിന്റെ ടിക്കറ്റ് വിമാനക്കമ്പനികള്‍ റദ്ദാക്കുകയായിരുന്നു.






