
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പോലീസ് അതിക്രമത്തില്‍ നിലപാട് മാറ്റി സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. മുന്‍ പ്രതികരണം വൈകാരികമായ സാഹചര്യത്തിലായിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്ന് എം.എ ബേബി പറഞ്ഞിരുന്നു. ഇത് മനസിലാക്കാതെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും ബേബി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു.
ഒരു വ്യക്തിയുടെ നിലപാട് പാര്‍ട്ടിയുടേതല്ലെന്നും പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.







Comments