
പാലക്കാട്: ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റില്‍. നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലാണ് ശക്തിവേല്‍. തമിഴ്നാട് സ്വദേശിയായ ശക്തിവേലിനെ കോയമ്പത്തൂരിലെ കിനാവൂരിലെ ഫാം ഹൗസില്‍ നിന്നുമാണ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് ശക്തിവേലിനെ പോലീസ് പിടികൂടിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ വൈകിട്ടോടെ തൃശൂരിലെത്തിക്കും.
അതിനിടെ നാലാം പ്രതി പ്രവീണിനെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലീസ് ഇത് സഥിരീകരിച്ചിട്ടില്ല. നെഹ്റു കോളജ് പി.ആര്.ഒയാണ് പ്രവീണ്‍.
നെഹ്റു കോളജ് ചെയര്മാന് കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അസിസ്റ്റന്റ പ്രൊഫ. സി.പി പ്രവീണ്‍, ദിപിന് എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന സൂചനയെ തുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാന ഡി.ജി.പിമാരുടെ പിന്തുണ തേടിയിരുന്നു.
ഒന്നും രണ്ടും പ്രതികളായ കൃഷ്ണദാസും സഞ്ജിത്ത് വിശ്വനാഥനും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുന്‍കൂര്‍ ജാമ്യമില്ലാത്ത മറ്റ് പ്രതികള്‍ രാജ്യം വിടുകയും ചെയ്തു. ഇതാണ് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചത്. ഇതിനിടെ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും പോലീസ് അനാസ്ഥയ്ക്കെതിരെ സമരം തുടങ്ങുകയും ചെയ്തു.







Comments