മഞ്ചേരി: മലപ്പുറം കളക്ടേറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ ബേസ് മൂവ്മെന്റ് നേതാവടക്കം രണ്ടു പേര് പിടിയില്‍. ബേസ് മൂവ്മെന്റ് തലവന്‍ എന്‍. അബുബക്കര്‍, സഹായി എ. അബ്ദു റഹമാന് എന്നിവരെയാണ് പോലിസ് പിടികൂടിയത്. തമിഴ്നാട് മധുരയില്‍ നിന്നുമാണ് കേരള പോലീസ് പിടികൂടിയത്. ഇരുവരേയും ഇന്ന് പുലര്‍ച്ചെ നാട്ടില്‍ എത്തിച്ചു.
മലപ്പുറത്തിന് പുറമെ കൊല്ലം, ചിറ്റുര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളും ഇവരുടെ പദ്ധതിയാണെന്നും പോലീസ് കണ്ടെത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെയും ബേസ് മൂവ്മെന്റ് എന്ന പേരിലുളള പെട്ടി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നവംബര്‍ ഒന്നിനാണ് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടതിക്ക് മുന്നില്‍ സ്ഫോടനം ഉണ്ടായത്. ഹോമിയോ ഡിഎംഒയുടെ കാറിന് പിന്നിലായിരുന്നുണ് പൊട്ടിത്തെറി. അല്‍ഉമ്മ എന്ന ഭീകരസംഘടനയുടെ പുതിയ പതിപ്പായ ബേസ് മൂവ്മെന്റാണ് സ്ഫോടനത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ പെട്ടിയും പെന്‍ഡ്രൈവും പരിശോധിച്ചതിലൂടെ പ്രതികളെ കുറിച്ച് എന്‍ഐഎ സംഘത്തിന് വ്യക്തമായ ധാരണ ലഭിച്ചു. പ്രഷര്‍കുക്കര്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും, ബോംബ് ഉണ്ടാക്കാനുള്ള കുക്കര്‍ തമിഴ്നാട്ടില്‍ നിര്‍മ്മിച്ചതാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു.






