
നായകസ്ഥാനമെല്ലാം താത്തുവെച്ച് സാധാരണ ഒരു കളിക്കാരന്റെ മാത്രം സമ്മര്‍ദ്ദത്തിലേക്ക് വീണിരിക്കുന്ന മഹേന്ദ്ര സിംഗ് ധോനി തന്റെ വ്യക്തി വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുമ്പോഴും കൂളാണ്. ഐപിഎല്‍ പത്താം സീസണില്‍ സഹതാരങ്ങള്‍ക്കൊപ്പം ആസ്വദിച്ച് സമയം കൊല്ലുകയാണ് ഇന്ത്യന്‍ നായകനെന്ന് സമീപകാലത്ത് പുറത്തു വന്ന ഈ വീഡിയോ തെളിയിക്കും.
പ്രീമിയര്‍ലീഗില്‍ പൂനെ റൈസിംഗ് സൂപ്പര്‍ജയന്റ് താരമായ ധോനി ടീം ക്യാമ്പില്‍ സഹതാരം അജിങ്ക്യാ രഹാനെയ്ക്കൊപ്പം നൃത്തം ചവിട്ടുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്തു. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ വിദേശതാരം ബെന്‍ സ്റ്റോക്സ് നോക്കി നില്ക്കുമ്പോള് രഹാനേയുമായി ഡാന്‍സ് കളിക്കുന്ന വീഡിയോ ഇതിനകം വന്‍ ഹിറ്റാകുകയും ചെയ്തു. ബൂമറാംഗ് സോഫ്റ്റ്വേര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ 12 മണിക്കൂറിനകം കണ്ടത് ഏഴര ലക്ഷം പേരാണ്. 4,400 പേര് കമന്റും ചെയ്തു.
ആദ്യമത്സരത്തില്‍ ജയിച്ചു തുടങ്ങിയ പൂനെയ്ക്ക് പക്ഷേ രണ്ടാം മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല. കിംഗ്സ് ഇലവന് പഞ്ചാബിനോട് ആറ് വിക്കറ്റിന് തോറ്റു. പക്ഷേ ഇതുവരെ ബാറ്റ് കൊണ്ട് ധോനിക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ മുന്‍ നായകന് രണ്ടാം മത്സരത്തില്‍ അഞ്ചു റണ്‍സിന് പുറത്താകുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ധോനിയുടെ പകരക്കാരനായി എത്തിയ നായകന് സ്മിത്ത് 54 പന്തില്‍ നേടിയ 84 റണ്‍സായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗ് പരാജയത്തിന്റെ പേരില്‍ ധോനിയെ ട്വിറ്ററില്‍ വിമര്‍ശിച്ച പൂനെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന് ഹര്‍ഷ് ഗോയങ്കയ്ക്ക് ആരാധകര്‍ ശരിക്കു മറുപടി നല്‍കുകയൂം ചെയ്തു.






