
വാഷിങ്ടണ്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പയെ സംബന്ധിച്ചു നിര്‍ണായക വിവരം നാളെ നാസ പുറത്തുവിടും. കാസിനി ബഹിരാകാശ പേടകവും ഹബ്ബിള്സ് ദൂരദര്‍ശിനിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വെളിപ്പെടുത്തലുകള്‍.
യുറോപ്പയിലെ കടലുകളെക്കുറിച്ചാണു നാസയ്ക്കു പറയാനുള്ളതെന്നാണു സൂചന. നാസയുടെ ആസ്ഥാനത്തു നടത്തുന്ന പത്രസമ്മേളനത്തില്‍ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ തോമസ് സര്ബചന് കണ്ടെത്തല്‍ വിശദീകരിക്കും.
അന്യഗ്രഹ ജീവികള്‍ക്കു സാധ്യത കല്പിക്കപ്പെടുന്ന ഉപഗ്രഹങ്ങളിലൊന്നാണു യുറോപ്പ. സൂര്യനില്‍നിന്ന് 50 കോടി കിലോമീറ്റര്‍ അകലെയാണു സ്ഥാനം. 3,100 കിലോമീറ്ററാണു യുറോപ്പയുടെ ചുറ്റളവ്. ഐസ് പ്രതലത്തിനടിയില്‍ സമുദ്രമുണ്ടെന്നാണു ഗവേഷകര്‍ കരുതുന്നത്. ഭൂമിയേക്കാള്‍ ജലം യുറോപ്പയില്‍ ഉണ്ടാകുമെന്നു കരുതുന്നവരുമുണ്ട്.






