മുംബൈ: വിവാദ ഇസ്ലാമിക മതപണ്ഡിതന് സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇയാളുടെ സ്ഥാപനമായ ഇസ്ലാമിക റിസര്‍ച്ച്് ഫൗണ്ടേഷന് ഫണ്ടിങ്ങിന്റെയും പ്രകോപനപരമായ പ്രസംഗങ്ങളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
പണമിടപാടിലെ തട്ടിപ്പ് നിയമത്തില്‍പെടുത്തി സര്‍ക്കാര്‍ ഇയാളുടെ സംഘടന 2016ലെ നിരോധിച്ചതായും അവര്‍ പറയുന്നുണ്ട്. ഇതിനുപുറമെ ദേശിയ അന്വേഷണ ഏജന്‍സി ഇതിനെതിരെ കേസും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും മതസൗഹാര്‍ദ്ദ താത്പര്യങ്ങള്‍ക്ക് വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കണ്ടാണ് ഇത് നിരോധിച്ചിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹിതെന്‍ വിനിഗൗണ്കര് പറഞ്ഞു. കമ്പനിയുടെ പേരില്‍ വന്നിരുന്ന സംഭാവനകള്‍ നിയമവിരുദ്ധമായാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ടെന്നും വകമാറ്റി ചെലവഴിച്ചിരുന്നതായി കണ്ടെത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.






