
ഷാര്‍ജ: മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം നടന്നതായി റിപ്പോര്‍ട്ട്. 16 നിലകള്‍ വരുന്ന കെട്ടിത്തിന്റെ രണ്ടു നിലകളാണ് കത്തിനശിച്ചത്. നിറയെ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ചിട്ടുണ്ട്.
തീപിടുത്തത്തിന്റ കാരണമോ ആളപായം ഉണ്ടായതായോ റിപ്പോര്‍ട്ടില്ല. സമീപത്തെ ഹോട്ടലുകളിലേക്കാണ് ഒഴിപ്പിച്ചവരെ മാറ്റിയിട്ടുള്ളത്.ഇന്ത്യന്‍സമയം രാത്രി 12.15 ന് ഷാര്‍ജ - അജ്മന് പാതയിലെ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അല്‍മനാമാ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
പ്രദേശത്താകെ കനത്ത പുക മൂടി യതിനിടയില് തീയണയ്ക്കാന്‍ ഷരിയ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമത്തിന് കനത്ത പുക തടസ്സമായിരുന്നു. വൈദ്യുതി തകരാറാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് വലിയിരുത്തല്‍.
മൂന്നു മണിക്കൂര്‍ നേരത്തേക്ക് ആളുകളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അവധി ദിവസമായിരുന്നതിനാല്‍ മിക്കവരും പുറത്തു പോയിരിക്കുകയായിരുന്നു എന്നത് വന്‍ അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാകാന്‍ കാരണമായി. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വേര്‍പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ടുമണിവരെ കെട്ടിടത്തില്‍ ആള്ക്കാര് പ്രവേശിക്കാതിരിക്കാന്‍ കനത്ത പോലീസ് ബന്തവസ്സുമുണ്ട്. പ്രദേശം ഷാര്‍ജാ പോലീസിന്റെ നിയന്ത്രണത്തിലാണ്. കെട്ടിടത്തിലേക്ക് ആള്ക്കാര് പ്രവേശിക്കാതിരിക്കാനായി ബാരിക്കേഡുകള്‍ പോലീസ് തീര്‍ത്തിട്ടുണ്ട്.






