തിരുവനന്തപുരം: നോട്ടുക്ഷാമം മറികടക്കാന്‍ നാളെ മുതല്‍ പണം നേരിട്ട് ട്രഷറികളിലേയ്ക്ക്. കെഎസ്എഫ്ഇ, ലോട്ടറി, ബവ്റിജസ് കോര്പറേഷന് എന്നിവയില്‍ നിന്ന് ഏകദേശം അറുപത്തിയഞ്ച് കോടിയിലേറെ രൂപ നാളെ മുതല്‍ ട്രഷറികളിലേയ്ക്ക് എത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.
കെഎസ്എഫ്ഇ യില്‍ നിന്നും കഴിഞ്ഞ മാസം മുതല്‍ ട്രഷറികളിലേയ്ക്ക് പണം അയച്ചുതുടങ്ങിയിരുന്നു. 40 കോടിയോളം രൂപയാണ് കമ്പനി ട്രഷറികളിലേയ്ക്ക് അടയ്ക്കുന്നത്. നല്ല ലാഭത്തില്‍ ആയിരുന്ന ബവ്റിജസ് കോര്പറേഷന് സുപ്രീംകോടതിയുടെ വിലക്കു വന്നതോടെ 19 കോടി രൂപയായി താഴ്ന്നു.ഇതിന്റെ നികുതി ഉള്‍പ്പെടെ തുക നാളെ മുതല്‍ നേരിട്ട് ട്രഷറികളിലേയ്ക്ക് എത്തും.
നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാങ്കിലായിരുന്നു പണം കൈമാറിയിരുന്നത് എന്നാല്‍ നോട്ട് അസാധുവാക്കലോടെ നോട്ട് ക്ഷാമം ഉണ്ടാകുകയും പിന്നാലെ ട്രഷറികള്‍ക്ക് വേണ്ട പണം നോട്ടായി ബാങ്കുകള്‍ നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം ധനവകുപ്പ് കൊണ്ടുവന്നത്.






