മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടു മതല്‍ നടക്കും. ആദ്യ ലീഡ് നില എട്ടരയോടെ അറിയാം. പന്ത്രണ്ട് മണിയോടെ വോട്ടെണ്ണല്‍ അവസാനിക്കം. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ചിത്രം തെളിയുമെന്നാണ് സൂചനകള്‍.
മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണലിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി ഏഴ് മുറികള്‍ ഒരുക്കിയിട്ടുണ്ട്. വലിയ മണ്ഡലങ്ങളായ മലപ്പുറം, വേങ്ങര എന്നിവയക്ക് 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്തു വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. തപാല്‍ ബാലറ്റുകള്‍ ആദ്യം എണ്ണും. വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബുത്തുകളിലെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്.

Comments