മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നുകൊണ്ടിരിക്കുന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചു.
46 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ തേരിലേറി യുഡിഎഫ് കുതിക്കുകയാണ്.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.അഹമ്മദ് 1.94 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ എത്തില്ലെന്ന സ്വപ്നമായിരുന്നു എല്‍ഡിഎഫ്- ബിജെപി പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. എല്ലാ അബദ്ധ ധാരണകളേയും മറികടന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുതിക്കുന്നത്.
ആദ്യത്തെ അര മണിക്കൂറില്‍ കൊണ്ടോട്ടിയില്‍ ലീഡ് പിടിച്ചതൊഴിച്ചാല്‍ മലപ്പുറത്തെ ഏഴു മണ്ഡലങ്ങളിലും യുഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ്. ഇടതുപക്ഷ സ്വാധീനം മങ്കടയില്‍ യുഡിഎഫ് 12000 വോട്ടുകളുഖെ ലീഡില്‍ കുതിക്കുകയാണ്. ഇടതുപക്ഷ സ്വാധീനം ശക്തമായ പെരിന്തല്‍മണ്ണ, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലും എല്‍ഡിഎഫിനു നേട്ടം ഉണ്ടാക്കാനായില്ല.
യുഡിഎഫ് ശക്തി കേന്ദ്രമായ മലപ്പുറം,വേങ്ങര നിയോജക മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റമാണ് ഇത്തവണ യുഡിഎഫ് നടത്തുന്നത്. ഭൂരിപക്ഷം രണ്ടുലക്ഷം മറികടക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ഇതുവരെ പോള്‍ ചെയ്ത 60 ശതമാനം വോട്ടുകളില്‍ 54 ശതമാനവും കുഞ്ഞാലിക്കുട്ടിയ്ക്കാണ്.
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പുരോഗമിക്കുമ്പോള്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് യുഡിഎഫ് പതിനായിരം കടന്നു. മലപ്പുറം, വേങ്ങര നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫള ലീഡ് ഇരുപതിനായിരം കടന്നു. ജയം ഉറപ്പിച്ച് പ്രവര്‍ത്തകര്‍ ആഘോഷ പ്ര കടനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.






