
ന്യൂഡല്‍ഹി: കേരള ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് കേരള ഹൗസില്‍ മുറി നല്‍കിയില്ല. പതിവായി തമാസിക്കാറുണ്ടായിരുന്ന 204-ാം നമ്പര്‍ മുറി വിഎസിനെ ഒഴിവാക്കി വിദ്യാഭ്യാസമന്ത്രിക്ക് നല്‍കുകയായിരുന്നു.
പത്ത് ദിവസം മുമ്പേ മുറി ബുക്ക് ചെയ്തിരുന്നതാണെന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് വിഎസ് പ്രതിഷേധിക്കുകയും ചെയ്തു. അവഗണനയെത്തുടര്‍ന്ന് കേരള ഹൗസ് എആര്‍സിയെ കണ്ട് വിഎസ് പരാതി അറിയിച്ചു. മന്ത്രി പോയ ശേഷം മാത്രമാണ് അധികൃതര്‍ വിഎസിന് മുറി നല്‍കിയത്.






