
അഹമ്മദാബാദ്: സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. ഡോക്ടര്‍മാര്‍ ജനറിക്ക് മരുന്നുകള്‍ കുറിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും നരേന്ദ്രമോഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ കൂടിയ വിലയുള്ള മരുന്നുകള്‍ കുറിക്കാതിരിക്കുന്നതിനാണ് ഇത്. ഡോക്ടര്‍മാരുടെ കുറവ്, ചികിത്സയുടെ ചെലവ് എന്നിവ രാജ്യത്ത മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടേയും ജീവിതം തകര്‍ക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇത് പരിഹരിക്കുമെന്നും മോഡി ഗുജറാത്തില്‍ പറഞ്ഞു.
ഇനിമുതല്‍ കുറപ്പിടിയില് ജനറിക്ക് മരുന്നുകള്‍ നിര്‍ബന്ധമാക്കും. അതിന്റെ പേരില്‍ എന്തു പ്രശ്നമുണ്ടായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ഇത്തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന എഴുന്നൂറു പ്രധാനപ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിതവില തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹൃദരോഗ ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചു. ഇതിന് പുറമെ വില കുറഞ്ഞ മരുന്നുകള്‍ വാങ്ങുന്നതിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പല ഡോക്ടര്‍മാരും അത് പാലിക്കുന്നില്ലെന്നും മോഡി പറഞ്ഞു.







Comments