
വാഷിംഗ്ടണ്‍: ഭാര്യയെ കൊലപ്പെടുത്തി ശേഷം ഒളിവില്‍ പോയ ഇന്ത്യന്‍ യുവാവിനെ എഫ്.ബി.ഐ കൊടുംകുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭദ്രേഷ്കുമാര് ചേതന്‍ഭായ് പട്ടേലിനെ (26)യാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സി ഏറ്റവും കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചു.
പട്ടേലിന്റെ ഭാര്യ പാലക് ഭദ്രഷ്കുമാര് പട്ടേലിനെ (21) രണ്ടു വര്‍ഷം മുന്‍പ് മേരിലാന്‍ഡിലെ ഡന്‍കിന്‍ ഡോനട്ട്സ് റെസ്റ്റോറന്റിലെ അടുക്കളയിലാണ് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുവരും ഡന്‍കിന്‍ ഡോനട്ട്സ് റെസ്റ്റോറന്റില്‍ ജീവനക്കാരായിരുന്നു. നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ക്രൂരതയുടെ സ്വഭാവം പരിഗണിച്ചാണ് പട്ടേലിനെ പത്ത് കൊടുംകുറ്റവാളികളില്‍ ഒരാളായി പ്രഖ്യാപിച്ചതെന്ന് എഫ്ബിഐ സ്പെഷ്യന്‍ ഏജന്‍സ് ഗോര്‍ഡന്‍ ബി.ജോണ്സണ് പറഞ്ഞു.






