
ശ്രീനഗര്‍: കല്ലേറുകാര് ദേശദ്രോഹികളും അടിയും വെടിയും ഏല്ക്കേണ്ടവരുമാണെന്ന കശ്മീര്‍ വ്യവസായമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. കശ്മീരിലെ ബിജെപി - പിഡിപി മുന്നണി ബന്ധത്തില്‍ വിള്ളല്‍ കനത്ത വിള്ളല്‍ വീഴ്ത്തുന്നതായി മാറിയിരിക്കുകയാണ് വാണിജ്യ വ്യവസായ മന്ത്രി ചന്ദര്‍പ്രകാശ് ഗംഗയുടെ പ്രസ്താവന. കശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് അസമയത്ത് നടത്തിയ പ്രസ്താവന ബിജെപിയുടെ സഖ്യ കക്ഷികളായ പിഡിപിയെ ശക്തമായി ചൊടിപ്പിച്ചിരിക്കുകയാണ്.
അസമയത്ത് നടത്തിയ വെറുക്കപ്പെടേണ്ടതും അസഹനീയവുമായി പ്രസ്താവന എന്നാണ് പിഡിപിയുടെ പ്രതികരണം. വ്യാഴാഴ്ച അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് സാംബാ ജില്ലയിലെ രാംഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ യാണ് ഗംഗയുടെ പ്രതികരണം വന്നത്. സൈനികരെ അടിക്കുന്നതിന്റെ കഴിഞ്ഞ ദിവസം വൈറലായ വീഡിയോയെക്കുറിച്ച് പരാമര്‍ശിച്ചാണ് പ്രസ്താവന ഗംഗ നടത്തിയത്. പാകിസ്താനെ പുകഴ്ത്തുന്നവരാണ് ഇത് ചെയ്തത്. ഇവര്‍ തന്നെയാണ് കല്ലേറ് നടത്തുന്നവര്‍. ഇവര്‍ പാകിസ്താനില്‍ നിന്നുള്ളതോ നമ്മുടെ ദേശത്തുള്ളവരോ ആണെങ്കിലും അവര്‍ വെടിയേറ്റ് മരിക്കേണ്ടവരാണ്. ഇനി ബുള്ളറ്റല്ലെങ്കില് അടിക്കുക പോലെയുള്ള ശിക്ഷയ്ക്ക് അര്‍ഹരാണെന്നും ഇനിയും കല്ലെറിയണം എന്നുള്ളവര്‍ തന്നോട് പറഞ്ഞാല്‍ മതി. ഏതു തരം സ്വാതന്ത്ര്യമാണ് അവര്‍ക്ക് നല്‍കേണ്ടതെന്ന് താന്‍ പറഞ്ഞുതരാമെന്നും മന്ത്രി പറഞ്ഞു.
പരിപാടി കഴിഞ്ഞ് ക്യാബിനറ്റ് മീറ്റിംഗില്‍ ഗംഗയ്ക്ക് വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ഗംഗയെ കശ്മീരിലെ ബിജെപി നേതൃത്വം പോലും തള്ളി. ഇത് പാര്‍ട്ടി നിലപാട് അല്ലെന്നും വെടിയുണ്ട ഒന്നിനും പരിഹാരമല്ലെന്നും എന്നിരുന്നാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടമാകുന്ന ഘട്ടമെത്തിയാല്‍ അത് അവസാന വഴിയാണെന്നും ജമ്മുകശ്മീര്‍ ബിജെപി വക്താവ് സുനില്‍ സേഥി പറഞ്ഞു. കശ്മീര്‍ താഴ്വരയിലെ പ്രതിഷേധക്കാരില്‍ ചിലര്‍ ദേശവിരുദ്ധരാണ്. എന്നാല്‍ അവരുടെ എണ്ണം തീരെ കുറവാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇവര്‍ക്കൊപ്പം ചേരുന്നത് ഭീതി ജനകമാണ്. ഇതെല്ലാം ദേശീയ താല്‍പ്പര്യത്തിന്റെ വശത്ത് നിന്നും നോക്കിക്കാണണ മെന്ന് ബിജെപി മന്ത്രി അബ്ദുള്‍ ഖാനി കോഹ്ലിയും പറഞ്ഞു.
അതേസമയം ജനങ്ങളെ തമ്മില്‍ ഒന്നിപ്പിക്കേണ്ട സ്ഥാനത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പ്രശ്നങ്ങള്‍ കൂട്ടത്തേയുള്ളെന്നെ് പിഡിപി നേതാക്കള്‍ പറയുന്നു. കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്. അതിനെ നിഷേധ നിലപാടുകള്‍ ഒരിക്കലും ഗുണകരമാകില്ല. ഗംഗയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് പിഡിപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ അല്‍താഫ് പറഞ്ഞപ്പോള്‍ അനാവശ്യം എന്നായിരുന്നു മറ്റൊരു പിഡിപി മന്ത്രി ഇമ്രാന് റാസയുടെ പ്രതികരണം. ഉത്തരവാദിത്വമുളള ഒരു മുതിര്‍ന്ന നേതാവ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.






