കാസര്‍കോട്: ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ കേസ്. ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. കാസര്‍ഗോഡ് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
രോഗികള്‍ പുറത്തുള്ളപ്പോള്‍ ഒ പി രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്ത മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മഴയും പനിയുമൊക്കെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രത്തില്‍ ഇല്ലാത്തതായിരുന്നു പ്രതിഷേധിക്കാനുള്ള കാരണം.
ജീവനക്കാരെ ഇവർ ചീത്ത പറഞ്ഞെന്നും സ്ത്രീകളായ രോഗികളുടെയും വനിതാ ജീവനക്കാരുടെയും അടക്കം അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവം നാട്ടുകാര്‍ക്കിടയിലും കനത്ത പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്.

Comments