
ന്യൂഡല്‍ഹി: 24 ജവാന്മാരുടെ വീരമൃത്യുവിന് ഇടവരുത്തിയ സുക്മയിലെ മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇത് ഏറ്റവും ദുഖകരമായ സംഭവമാണെന്നും ഇത് വെല്ലുവിളിയായികാണുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടുന്ന തന്ത്രങ്ങളില്‍ പുനരാലോചനയുണ്ടാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ദക്ഷിണ ബസ്തറിലെ ബുര്‍കാപാലിനു സമീപം ഇന്നലെ 12.15 നായിരുന്നു ആക്രമണമുണ്ടായത്. ഇവിടുത്തെ റോഡ് നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കു സംരക്ഷണം നല്‍കുകയായിരുന്നു 74-ാം ബറ്റാലിയനില്‍നിന്നുള്ള ജവാന്മാര്. ഇവറുള്പ്പടെ 90 പേര് സംഘത്തിലുണ്ടായിരുന്നു. 300 റോളം മാവോയിസ്റ്റുകാരാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഏഴു ജവാന്മാരെ തട്ടിക്കൊണ്ടുപോയതായും മൊഴി കൊടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായും പരിക്കേറ്റവര്‍ പറഞ്ഞു.
പ്രത്യാക്രമണത്തില്‍ നിരവധി മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി സിആര്‍പിഎഫ് ജവാന്മാരും കൊല്ലപെട്ടിട്ടുണ്ട്. ആക്രമണത്തേ പറ്റി വിശദമായി പഠിച്ച് വരികയാണെന്നും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു.






