
കൊല്‍ക്കൊത്ത: മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന അഭിമാന പദ്ധതികള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവതരിപ്പിക്കുന്നത് പേരുകള്‍ മാറ്റി. മോഡിയുടെ സ്വച്ഛ ഭാരത് അഭിയാന് ബംഗാളില്‍ മിഷന് നിര്‍മ്മല്‍ ബംഗ്ലാര്‍ എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളിലാണ് ദീദിയുടെ പേരുമാറ്റം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഈ മാസം 12ന് പഞ്ചായത്ത്, ഗ്രാമീണ വകിസന വകുപ്പ് എല്ലാ സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ചു.
സര്‍ക്കുലറില്‍ പറയുന്നത് അനുസരിച്ച്, കേന്ദ്രപദ്ധതിയായ അജീവിക (നാഷണല്‍ റൂറല്‍ ലൈവ്ലിഹൂഡ് മിഷന്) ആനന്ദധാര എന്നായിരിക്കും ബംഗാളില്‍ അറിയപ്പെടുക. പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന ബംഗാളിലെത്തുമ്പോള്‍ ബംഗ്ലാര്‍ ഗ്രാമീണ്‍ സഡക് യോജനയാകും. പ്രധാന്‍മന്ത്രി അവാസ് യോജന ഇനി ബംഗ്ലാര്‍ ഗ്രാമീണ്‍ ഗിര്ധ് പ്രകല്പ് ആയിരിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സൗരഭ് കുമാര്‍ ദാസ് ആണ് പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ പേരുമാറ്റമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പദ്ധതി ചെലവുകളില്‍ 40% സംസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ ആ് പദ്ധതിയുടെ ക്രെഡിറ്റ് എന്തിന് കേന്ദ്രത്തിന് നല്‍കുന്നുവെന്നാണ് മമതുടെ ചോദ്യം. നേരത്തെ കേന്ദ്ര പദ്ധതികളില്‍ സംസ്ഥാന വിഹിതം 10% മാത്രമായിരുന്നു. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് പേരുമാറ്റുന്നതെന്നുൂം സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ബി.ജെ.പി ബംഗാള്‍ ഘടകം വിമര്‍ശിച്ചു. മമത ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ബി.ജെ.പിയെ ഭയക്കുന്നു. ജനങ്ങളെ വിഡ്ഡികളാക്കാനാണ് അവര്‍ ഈ പേരുമാറ്റം നടക്കുന്നത്. ഇത് തട്ടിപ്പാണെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി സയന്തന്‍ ബസു പറഞ്ഞു.






