
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുഖ്മയിലുണ്ടായ നക്സലെറ്റ് ആക്രമണത്തില്‍ 25 പാരാ മിലിറ്ററി കമാന്‍ഡോകള്‍ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നിരാശയില്‍ നിന്നുണ്ടായ ആക്രമണമായിരുന്നു അതെന്നും ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നക്സലേറ്റുകളോടുള്ള സൈനികതന്ത്രം ആവശ്യമെങ്കില്‍ പുന:പരിശോധിക്കുമെന്നും കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സുഖ്മയില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ ആറ് സി.ആര്.പി.എഫ് ജവാന്മാര്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി, സൈനികര്‍ അപകടനില തരണം ചെയ്തതായി അറിയിച്ചു.






