ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പിച്ചു. ആകെയുള്ള 270 സീറ്റുകളില്‍ 150ല്‍ അധികവും സീറ്റുകളിലും ബീജെപി തന്നെയാണ് ലീഡ് ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നത്. ഏറെ നീണ്ട നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസും തിരികെ വന്നിട്ടുണ്ട്.
അരവിന്ദ് കേജരിവാള്‍ നേതൃത്വം നല്കുന്ന ആം ആദ്മി പാര്‍ട്ടി തോല്‍വി സമ്മതിച്ചതായി ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പ്രതികരിച്ചു. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 53.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്ന സ്ഥലത്ത് പുതുമുഖങ്ങളെ പരീക്ഷിച്ചാണ് ബിജെപി വിജയിച്ചത്.
നേരെത്തെ എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്കാണ് തന്നെയാണ് സാധ്യത നല്‍കിയിരുന്നത്. മൊത്തമുള്ള 270 സീറ്റില്‍ ബിജെപി 200സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ വന്നിരിക്കുന്നത്. 2015ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടി എഎപി കരുത്തുറ്റ വിജയം നേടിയിരുന്നത്. ഫലങ്ങള്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ ഭരണത്തിലുള്ള വിലയിരുത്തല്‍ ആണെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. പത്തു വര്‍ഷങ്ങളോളമായി ബിജെപി തന്നെയാണ് കോര്പ്പറേഷന് ഭരിക്കുന്നത്.






