ന്യൂഡല്‍ഹി: ലോക്പാല്‍ വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി. ലോക്പാല്‍ സിയമനത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്ക്കാരിനോടാവശ്യപ്പെട്ടത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2013 ലാണ് ലോക്പാല്‍ നിയമനം അംഗീകരിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാര്യം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിയമനം വൈകിപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്്. എന്നിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിപക്ഷ നേതാവിനായി കാത്തിരിക്കേണ്ട ആവശ്യം ഇല്ലെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശം നല്കി.
കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഹി കോടതിയില്‍ ഹാജരായി.






