
ചെന്നൈ: അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥയാണ് അണ്ണാ ഡിഎംകെയെന്ന് തമിഴ്നാട് മന്ത്രി സെല്ലുര്‍ കെ. രാജു പറഞ്ഞു. ജയലളിത തന്റെ കഠിനാധ്വാനം കൊണ്ട് വളര്‍ത്തിയെടുത്ത പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തനം നടത്തണമെന്നും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയെ വേണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി അഞ്ചുവര്‍ഷം അധികാരത്തില്‍ ഇരിക്കുകയും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തണമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എടപ്പാടി കെ. പളനിസാമിക്കും ഒ. പനീര്‍സെല്‍വത്തിനും ഇതിനുള്ള ആഗ്രഹം ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു.






