
ന്യൂഡല്‍ഹി: പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഹിതപരിശോധന നടന്നാല്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ബലൂച് നേതാവ്. ബലൂചിസ്ഥാനിലൂടെ ചൈനയുടെ പിന്തുണയോടെ നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിയെച്ചൊല്ലി പാക് സര്‍ക്കാരും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ അനുകൂല നിലപാടുമായി ബലൂച് നേതാവ് രംഗത്ത് വന്നത്.
സാമ്പത്തിക ഇടനാഴിക്കെതിരെ ബലൂചില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് പാക് അധികൃതര്‍ ബലൂചിലേക്ക് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലൂടെയാണ് നിര്‍ദ്ദിഷ്ട ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. അതിനാല്‍ പദ്ധതിയോട് ഇന്ത്യയ്ക്കും എതിര്‍പ്പുണ്ട്. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ട് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കാമെന്ന പാകിസ്താന്റെ തോന്നല്‍ വെറും സ്വപ്നം മാത്രമാണെന്ന് ബലൂച് നേതാവ് അബ്ദുള്‍ ഹാമീദ് ഖാന് പറഞ്ഞു.
ബലൂചില്‍ ഹിതപരിശോധന നടന്നാല്‍ ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. കാരണം ഇന്ത്യ മാത്രമാണ് ഞങ്ങളെ ഉപദ്രവിക്കാത്തത്.






