
ആരെയും കയറി ട്രോളുകയും തിരിച്ചടി വാങ്ങുന്നതും പതിവാക്കി മാറ്റിയിരിക്കുന്ന വിവാദ നായകന് കെര്കെയുടെ പുതിയ ഇര പ്രധാനമന്ത്രി നരേന്ദ്രമോഡി. പക്ഷേ ഇത്തവണ ആള്ക്കാര് അദ്ദേഹത്തിനെ തിരിച്ചു ചൊറിയുന്നതിന് പകരം കൂടെ നിന്നു. തീവ്രവാദത്തെ നിയന്ത്രിക്കുമെന്ന വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ നരേന്ദ്രമോഡിക്ക് അതിന് കഴിയുന്നില്ലെന്നായിരുന്നു കെആര്‍കെയുടെ വിമര്‍ശനം.
രാജ്യത്തോട് വാഗ്ദാനം ചെയ്തപോലെ തീവ്രവാദികളെ നിയന്ത്രിക്കാന്‍ മോഡിക്ക് കഴിയുന്നില്ല. നിയന്ത്രണ രേഖയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെയാണ് ഇന്ന് പാകിസ്താന് സൈനികര്‍ വധിക്കുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തത്. എന്ന് വിമര്‍ശിച്ച കെആര്‍കെ പാകിസ്താനെ നിയന്ത്രിക്കും തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രിയാകും മുമ്പ് മോഡി നടത്തിയ ട്വീറ്റുകള്‍ കൂടി ചേര്‍ത്താണ് വിമര്‍ശിച്ചിരിക്കുന്നത്. കെആര്‍കെ യോട് അനുകൂലിച്ച് എത്തിയത് അനേകരാണ്.
2014 മാര്‍ച്ച് 10 ന് പ്രധാനമന്ത്രിയുടെ പരിഹാസമാണ് കെ ആര് കെ എടുത്തു കാട്ടിയിട്ടുള്ളത്. ഈ ട്വീറ്റില്‍ പ്രധാനമന്ത്രി ഇങ്ങിനെ കുറിച്ചിട്ടുണ്ട്. ''ജനങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സൈനികര്‍ തലവെട്ടിമാറ്റപ്പെടുമ്പോഴും മൂന്നാം മുന്നണി നേതാക്കള്‍ മിണ്ടാതിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ഉണരുകയും അതിന് ശേഷം അടുത്ത തെരഞ്ഞെടുപ്പ് വരെ ഉറങ്ങുകയുമാണ് അവരുടെ രീതി''
2013 ആഗസ്റ്റ് 11 ലെ ട്വീറ്റില്‍ പ്രധാനമന്ത്രി പറയുന്നത് ഇങ്ങിനെ '' ഇന്ത്യ കുഴപ്പത്തിലൂടെയാണ് പോകുന്നത്. ചൈന നമ്മുടെ അതിര്‍ത്തി കയ്യേറുന്നു, പാകിസ്താന് സൈനികരെ കൊന്നൊടുക്കുന്നു, എന്നിട്ടും കേന്ദ്രം ഒന്നും ചെയ്യുന്നില്ല.'' 2013 മെയ് യിലും പ്രധാനമന്ത്രി സമാനമായ ട്വീറ്റ് നടത്തി. ''പാകിസ്താന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്ക് കേന്ദ്രത്തിന് ശക്തമായ മറുപടി പറയാന്‍ കഴിവില്ല. നമ്മുടെ സൈനികരുടെ തല വെട്ടിമാറ്റുന്നു. ഇപ്പോള്‍ സരബ്ജിത്തിന്റെ മരണം ഏറ്റവുമടുത്ത ഉദാഹരണമാണ്.''
മോഡിയെ പരിഹസിച്ച് കെആര്‍കെ ഏതാനും ട്വീറ്റും ഇട്ടിട്ടുണ്ട്. നരേന്ദ്രമോഡി സാര്‍ താങ്കള്‍ അവരെപ്പോലെയല്ല. പെട്ടെന്ന് തന്നെ നടപടിയെടുത്തു. നന്ദിയെന്ന് ഒരെണ്ണത്തിലും ''മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പാകിസ്താന് മറുപടി നല്‍കിയില്ല. പക്ഷേ താങ്ങള് നല്കി സൂപ്പര്‍'' എന്നായിരുന്നു മറ്റൊരു ട്വീറ്റ്. പണ നിരോധന കാലത്ത് മോഡിയെ അഭിനന്ദിച്ച് രംഗത്ത വന്ന കെആര്‍കെ ഇപ്പോള്‍ യൂ ടേണ്‍ തിരിഞ്ഞതോടെ ട്വീറ്റിന് കീഴില്‍ അനേകരാണ് എത്തിയത്.






