
ശ്രീനഗര്‍: കശ്മീരിലെ സൈനികരുടെ മനോവീര്യം ഉയര്‍ത്താന്‍ ഒരു ട്രക്ക് നിറയെ കല്ലുകളുമായി ആയിരത്തോളം സന്ന്യാസിമാര്‍ കശ്മീരിലേയ്ക്ക്. സൈനീകര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് കല്ലുകളുമായി സന്ന്യാസിമാര്‍ കശ്മീരിലേയ്ക്ക് പുറപ്പെടുന്നത്.
കാണ്‍പൂര്‍ ആസ്ഥാനമായുള്ള 'ജന്‍സേന' എന്ന മതസംഘടനയിലെ ആയിരം പേരാണ് കശ്മീരിലേയ്ക്ക് പോകുക. ഞായറാഴ്ചയാകും യാത്ര തിരിക്കുക. 100 കാറുകളിലും മൂന്ന് ബസുകളിലുമായി ആയിരിക്കും യാത്ര. സൈന്യത്തിന് നേര്‍ക്ക് കല്ലെറിയുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഇതെന്ന് ജന്‍ സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു.
അതേസമയം, കശ്മീര്‍ യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും ജില്ലാ ഭരണകൂടത്തോടും അനുമതി തേടിയെങ്കിലും സമ്മതം ലഭിച്ചിട്ടില്ലെന്ന് ജന്‍സേന സ്ഥാപകന്‍ വ്യക്തമാക്കി. സൈനികര്‍ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും കുടുംബങ്ങളില്ലാത്തതിനാല്‍ തങ്ങളെയോര്‍ത്ത് ആരും കരയില്ലെന്നും അരുണ്‍ പുരി പറഞ്ഞു.






